---
title: "ഇനി എംഎൽഎയല്ല ;  സ്ഥാനം രാജി വെച്ച് പി വി അൻവർ, സ്പീക്കറെ കണ്ട് രാജി കത്ത് കൈമാറി"
english_title: "No more MLA;  After resigning from the post, PV Anwar met the Speaker and handed over the resignation letter"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/263004/No more MLA;  After resigning from the post, PV Anwar met the Speaker and handed over the resignation letter"
published_at: "2025-01-13T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784a6a553358_1000541620.jpg"
keywords: []
---

# ഇനി എംഎൽഎയല്ല ;  സ്ഥാനം രാജി വെച്ച് പി വി അൻവർ, സ്പീക്കറെ കണ്ട് രാജി കത്ത് കൈമാറി

> **Lead Summary:** തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവ‍ർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി.

## Article Content

തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവ‍ർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി.

നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോ​ഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി.

ഇതോടെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതോടെ കേരളത്തിൽ മറ്റൊരു തിരഞ്ഞെടുപ്പ് പേരാട്ടത്തിന് കൂടി അരങ്ങൊരുങ്ങുകയാണ്.

നേരത്തെ തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജിയുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെയ്ക്കാൻ അൻവർ തീരുമാനിച്ചത്.

തൃണമൂൽ കോൺ​ഗ്രസിൻ്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അൻവറിന് നൽകിയേക്കുമെന്നും സൂചനകളുണ്ട്. മമതാ ബാനർജിയുടെ നിർദ്ദേശപ്രകാരമാണ് അൻവർ എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നതെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/263004/No more MLA;  After resigning from the post, PV Anwar met the Speaker and handed over the resignation letter)